മത്സ്യത്തൊഴിലാളി സംഗമം കൊല്ലത്ത്
Thursday, August 11, 2022 12:52 AM IST
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണയുടെ വില നാലിരട്ടിയായി വര്‍ധിപ്പിച്ചതു പിന്‍വലിക്കുക, കേന്ദ്ര പൂളില്‍നിന്നും കൂടുതല്‍ മണ്ണെണ്ണ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (സിഐടിയു) നേതൃത്വത്തില്‍ 13നു കൊല്ലം തങ്കശേരി കടപ്പുറത്ത് മത്സ്യത്തൊഴിലാളി സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വൈകുന്നേരം നാലിനു നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കാല്‍ലക്ഷം മത്സ്യത്തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ചിത്തരഞ്ജന് എംഎല്‍എ അറിയിച്ചു.