ദളിത് ക്രൈസ്തവർ ധർണ നടത്തി
Thursday, August 11, 2022 12:52 AM IST
തിരുവന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത് ക്രൈസ്തവർ സെക്രട്ടേറിയറ്റ് ധർണ നടത്തി. എസ്. ധർമരാജ് അധ്യക്ഷത വഹിച്ച ധർണ സിഡിസി ചെയർമാൻ എസ്.ജെ. സാംസണ് ഉദ്ഘാടനം ചെയ്തു.
ദളിത് ക്രൈസ്തവരുടെ പട്ടികജാതി അവകാശം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുക, 20 ലക്ഷത്തിൽ കൂടുതൽ ജനങ്ങളുള്ള ദളിത് ക്രൈസ്തവരുടെ ഉദ്യോഗസംവരണം നാലു ശതമാനമായി വർധിപ്പിക്കുകയും നിയമന റൊട്ടേഷനിൽ 12-ാമത്തെ ടേണ്‍ ദളിത് ക്രൈസ്തവർക്കു പുനഃക്രമീകരിച്ചു നൽകുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് കേരള ജനറൽ കണ്‍വീനർ വി.ജെ. ജോർജ്, രക്ഷാധികാരി ഫാ. ജോണ്‍ അരീക്കൽ തുടങ്ങിയവർ പങ്കെടുത്തു.