ഹർ ഘർ തിരംഗ: ത്രിവർണ പതാകകൾ പോസ്റ്റോഫീസുകൾ വഴി
Thursday, August 11, 2022 1:43 AM IST
കോട്ടയം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് പതിമൂന്നു മുതൽ പതിനഞ്ചു വരെ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തുന്നതിനുവേണ്ടിയുള്ള ത്രിവർണ പതാകകളുടെ വിതരണം പോസ്റ്റോഫീസുകൾ വഴി ആരംഭിച്ചു.
എല്ലാ പോസ്റ്റോഫീസുകളിലും പതാക ലഭിക്കും. 25 രൂപയാണ് ഒന്നിനു വില. കേരളത്തിൽ ഒന്നര ലക്ഷത്തോളം പതാകകൾ പോസ്റ്റോഫീസുകൾ വഴി വിതരണം ചെയ്തു.
നിരവധിയാളുകളാണ് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പോസ്റ്റോഫീസുകളിൽ പതാക വാങ്ങാനെത്തുന്നത്. സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളുടെ അധികാരികളും സ്കൂൾ-കോളജ് അധികാരികളും പതാക വാങ്ങാനെത്തുന്നുണ്ട്. 13 വരെ പോസ്റ്റോഫീസുകൾ വഴി പതാകകൾ പ്രവൃത്തിസമയത്ത് വാങ്ങാവുന്നതാണ്.