ലോക്സഭയിലേക്ക് പരിഗണിക്കണമെന്ന് കെ. മുരളീധരന്
Sunday, November 27, 2022 12:21 AM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്കി കെ. മുരളീധരന് എംപി. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും രമേശ് ചെന്നിത്തലയും പാര്‍ലമെന്റിലേക്ക് മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് ഡിസിസി തറക്കല്ലിടല്‍ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.