വിഴിഞ്ഞം: ബിഷപുമാർക്കെതിരേ കേസെടുത്ത നടപടി പ്രതിഷേധാർഹമെന്ന് പി.ജെ. ജോസഫ്
Wednesday, November 30, 2022 12:46 AM IST
കോട്ടയം: വിഴിഞ്ഞം സംഭവത്തിൽ ബിഷപ്പുമാരുടെ പേരിൽ കേസ് എടുത്ത നടപടി പ്രതിഷേധാർഹമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു.
കേസുകൾ പിൻവലിക്കാൻ നടപടി സ്വീകരിക്കണം. സമരസമിതിയുടെ തലപ്പത്ത് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ആണ് എന്നതിന്റെ പേരിൽ സ്ഥലത്ത് ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പേരിലും സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, വികാരി ജനറാൾ മോൺ. യൂജിൻ പെരേര എന്നിവരുടെ പേരിലും കേസെടുക്കാൻ സർക്കാർ നിർദേശം നൽകിയത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.