വിവാഹിതരായി
Sunday, January 29, 2023 12:39 AM IST
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും മകൻ രമിത് ചെന്നിത്തലയും തിരുവനന്തപുരം പട്ടം മാർവള്ളിൽ ഹൗസിൽ ജോണ് കോശിയുടെയും ഷൈനി ജോണിന്റെയും മകൾ ജുനിറ്റ മറിയം ജോണും തമ്മിൽ തിരുവനന്തപുരത്തുവിവാഹിതരായി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, കെ.എൻ.ബാലഗോപാൽ, പി.പ്രസാദ്, ആന്റണി രാജു, സജി ചെറിയാൻ, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, സുബോധ് കാന്ത് സഹായ്, തങ്കബാലു, ജി.കെ.വാസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പോണ്ടിച്ചേരി മുൻമുഖ്യമന്ത്രി വി.നാരായണസാമി, അർജുൻ മോഠ് വാഡിയ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ബിഷപ് ജോസഫ് മാർ ബർണബാസ് സഫ്റഗൻ മെത്രാപ്പോലീത്ത, ഏബ്രഹാം മാർ പൗലോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ സംബന്ധിച്ചു.