പിഎംജെവികെ: വയനാടിന് പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി
Tuesday, January 31, 2023 12:46 AM IST
തിരുവനന്തപുരം: വയനാട് ജില്ലയ്ക്ക് പിഎംജെവികെ പദ്ധതിയിൽ അർഹമായ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
വയനാട് ജില്ലയിൽ നിന്നും 111. 33 കോടിയുടെ 37 പദ്ധതികൾ സമർപ്പിച്ചപ്പോൾ 14.6 കോടിയുടെ നാലു പദ്ധതികൾ മാത്രം സംസ്ഥാനതല കമ്മിറ്റിക്കായി തയാറാക്കിയ അജണ്ട നോട്ടിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.
സംസ്ഥാനതല സമിതി (എസ്എൽസി) പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമത്തിന് (പിഎംജെവികെ) കീഴിൽ പരിഗണിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് 2022 ഒക്ടോബർ 28ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.
അതിനൊപ്പം വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലാതല കമ്മിറ്റികൾ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് സമർപ്പിച്ച പദ്ധതികൾ കൈമാറുകയും വയനാട് നിയോജക മണ്ഡലത്തിൽ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ആസ്തികളും സൃഷ്ടിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.