അഡ്വ. സാം സണ്ണി ഓടയ്ക്കൽ എസ്എംവൈഎം പ്രസിഡന്റ്
Tuesday, February 7, 2023 1:02 AM IST
കൊച്ചി: സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം) ഗ്ലോബൽ പ്രസിഡന്റായി പാലാ രൂപതാംഗം അഡ്വ. സാം സണ്ണി ഓടയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടു. ജെസ്വിൻ ജെ. ടോമിനെ (ബെൽത്തങ്ങാടി) ജനറൽ സെക്രട്ടറിയായും എൽസ ബിജുവിനെ (ഹൊസൂർ) ട്രഷററായും തെരഞ്ഞെടുത്തു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സംഘടനയുടെ ഗ്ലോബൽ സിൻഡിക്കറ്റിലായിരുന്നു തെരഞ്ഞെടുപ്പ്.
മറ്റു ഭാരവാഹികൾ: ഡെപ്യൂട്ടി പ്രസിഡന്റുമാർ- ഗ്ലോറി റോസ് റോയ് (ഫരീദാബാദ്), ജസ്റ്റിൻ ജോസഫ് (ചിക്കാഗോ), വൈസ് പ്രസിഡന്റുമാർ- ജൊവാൻ സെബാസ്റ്റ്യൻ (മെൽബൺ), ആനന്ദ് എക്ക (ജഗദൽപുർ), സെക്രട്ടറി- ഡൊമിനിക് (മിസിസാഗ), ജോയിന്റ് സെക്രട്ടറിമാർ- സ്വേത ലക്ന (സാഗർ), മെൽവിൻ ജേക്കബ് (ജർമനി), രേഷ്മ തോമസ് (ഷംഷാബാദ്), കൗൺസിലർ- സൊനാലിൻ (രാജ്കോട്ട്).
സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര, ആനിമേറ്റർ സിസ്റ്റർ ജിൻസി ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ‘സഭാ നവീകരണത്തിൽ യുവജന നേതൃത്വത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ സീറോ മലബാർ സഭയുടെ പിആർഒയും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ റവ. ഡോ. ആന്റണി വടക്കേകര പ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.