ആനത്തൊഴിലാളികളുടെ വേതനം വർധിപ്പിച്ചു
Thursday, February 9, 2023 12:17 AM IST
മൂവാറ്റുപുഴ: ആനത്തൊഴിലാളികളുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള സേവനവേതന വർധന നടപ്പാക്കാൻ മൂവാറ്റുപുഴയിൽ ചേർന്ന കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ, അഖില കേരള ആനത്തൊഴിലാളി യൂണിയൻ (എഐടിയുസി) ഭാരവാഹികളുടെ യോഗത്തിൽ തീരുമാനമായി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആനത്തൊഴിലാളികളുടെ സേവന വേതനമാണ് വർധിപ്പിച്ചത്.