തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ നിർമിക്കും
Friday, March 24, 2023 1:06 AM IST
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുന്നതിനു മന്ത്രിസഭായോഗം ഭരണാനുമതി നൽകി.
പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗബാധിതരെ ഐസോലേഷൻ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിനാണ് ബ്ലോക്ക് സ്ഥാപിക്കുക. കിഫ്ബി ധനസഹായത്തോടെ തയാറാക്കിയ യഥാക്രമം 34.74 കോടി, 34.92 കോടി രൂപയുടെ എസ്റ്റിമേറ്റുകൾക്കാണ് ഭരണാനുമതി നൽകിയത്. ഇതുവരെ നിർമിച്ച ഐസൊലേഷൻ വാർഡുകൾ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്നു വകുപ്പ് ഉറപ്പുവരുത്തണമെന്നും മന്ത്രിസഭ നിർദേശിച്ചു.