റേഷന്‍ വ്യാപാരികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി
Saturday, March 25, 2023 1:03 AM IST
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള് ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ വ്യാപാരികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. കേരള ഹൗസിന് മുന്നില്‍ എം.കെ. രാഘവന് എംപി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഓള് കേരള റീട്ടെയിൽ റേഷന്‍ ഡീലേഴ്സ് അസോസിയേഷൻ (എകെആര്‍ആര്‍ഡിഎ) പ്രസിഡന്റ് ജോണി നെല്ലൂരിന്റെ അധ്യക്ഷതയില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി മാര്‍ച്ച് ഫ്ളാഗ് ഓഫ് ചെയ്തു.
പശ്ചിമബംഗാള്‍ മോഡലില്‍ എല്ലാവര്ക്കും റേഷന്‍ ഉറപ്പാക്കുക, കടല, പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ എന്നിവ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പുനരാംരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ മാർച്ചിൽ കേരളത്തില്‍നിന്നുള്ള വ്യാപാരികളും പങ്കെടുത്തു. എംപിമാരായ ബെന്നി ബെഹനാന്, ഡീന്‍ കുര്യാക്കോസ്, അസോസിയേഷന് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന ഭാരവാഹികളായ ജോണ്സണ് വിളവിനാല്‍ പി.ഡി. പോള്‍, എ.എ. റഹീം എന്നിവരും പങ്കെടുത്തു.