കോടതി ഇടപെട്ടില്ലെങ്കിൽ അരിക്കൊന്പനെ പിടികൂടുമായിരുന്നു: മന്ത്രി എ.കെ. ശശീന്ദ്രൻ
Thursday, March 30, 2023 12:53 AM IST
തിരുവനന്തപുരം: അരിക്കൊന്പൻമൂലം ജനങ്ങൾ ഭീതിയിലാണെന്നും കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അടിയന്തര പരിഹാരമായി ആനയെ പിടികൂടാമായിരുന്നുവെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ.കോടതിവിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഉന്നതതല യോഗശേഷം അനന്തര നടപടികളെക്കുറിച്ചു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.