കുടമാളൂര്‍ സെന്റ് മേരീസ് തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ വാരാചരണം
Saturday, April 1, 2023 1:39 AM IST
കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ വാരാചരണത്തിനു തുടക്കമായി.
നാളെ രാവിലെ 7.15നു വിശുദ്ധ കുര്‍ബാനയോടെ ഓശാന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.വ്യാഴാഴ്ച വൈകീട്ട് നാലിനു പെസഹാ തിരുകര്‍മ്മങ്ങള്‍. ആഘോഷമായ സമൂഹബലി, കാല്‍കഴുകല്‍ ശുശ്രൂഷ. ബിഷപ് മാര്‍ മാത്യു വാണിയകിഴക്കേല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
വെള്ളി രാവിലെ 8.30 വരെ ദിവ്യകാരുണ്യ ആരാധന. 8.35 ദിവ്യകാരുണ്യപ്രദക്ഷിണം പഴയ പള്ളിയില്‍നിന്നും പുതിയ പള്ളിയിലേക്ക്. 12.30 പൊതു ആരാധന.മൂന്നിനു പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും.
നഗരികാണിക്കല്‍, തിരുസ്വരൂപ ചുംബനം. 6.15നു വിശുദ്ധ കുരിശിന്റെ വഴി. 7.15നു റവ.ഡോ. ടോം ഓലിക്കരോട്ട് പീഡാനുഭവ പ്രദര്ശനധ്യാനം നയിക്കും.