സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനം: വേഷധാരണത്തില്‍ മതസ്പര്‍ധയ്ക്കു കേസ്
Saturday, April 1, 2023 1:39 AM IST
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തില്‍ മുസ്ലിം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ച സംഭവത്തില്‍ നടക്കാവ് പോലീസ് കേസ് എടുത്തു.
കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(4)യുടെ നിര്‍ദേശപ്രകാരമാണ് പരിപാടി അവതരിപ്പിച്ച മാതാ പേരാമ്പ്രയുടെ ഡയറക്ടര്‍ കനകദാസിനും കണ്ടാലറിയാവുന്ന പത്തുപേര്‍ക്കുമെതിരേ കേസെടുത്തിട്ടുള്ളത്. മതസ്പര്‍ധക്കുള്ള ഐപിസി 153എ വകുപ്പാണു ചുമത്തിയിട്ടുള്ളത്.
ജനുവരിയിൽ നടന്ന സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി വെസ്റ്റ്ഹില്‍ വിക്രം മൈതാനമായിരുന്നു. ഉദ്ഘാടനത്തിന്റെ മുന്നോടിയായാണ് കവി പി.കെ. ഗോപി എഴുതിയ സ്വാഗതഗാനത്തിനു മാതാ പേരാമ്പ്ര നൃത്താവിഷ്കാരം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വേദയിലിരിക്കെയായിരുന്നു നൃത്താവിഷ്ക്കാരം.