ലക്കി ബിൽ ക്രിസ്മസ് പുതുവത്സര ബംപർ/പ്രതിമാസ നറുക്കെടുപ്പ്: ബംപർ സമ്മാനം പാലക്കാട് സ്വദേശിക്ക്
Saturday, April 1, 2023 1:39 AM IST
തിരുവനന്തപുരം : സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ‘ലക്കി ബിൽ’ ആപ്പിലെ 25 ലക്ഷം രൂപയുടെ ക്രിസ്മസ് പുതുവത്സര ബംപർ സമ്മാനവും, മറ്റ് പ്രതിമാസ സമ്മാനങ്ങളുടെ ഫലവും പ്രഖ്യാപിച്ചു.
25 ലക്ഷം രൂപയുടെ ക്രിസ്മസ് പുതുവത്സര ബംപർ സമ്മാനം പാലക്കാട് വടക്കഞ്ചേരി, മഞ്ഞളി ഹൗസിൽ സിന്റോ തോമസിന് ലഭിച്ചു. നവംബറിലെ പ്രതിമാസ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ കൊല്ലം ആശ്രാമം ശാന്താലയത്തിൽ എസ്. ഷാനിമോളിനും, ഡിസംബറിലെ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ കണ്ണൂർ അംന പാർക്ക് ഫ്ലാറ്റ് 6ബിയിൽ സി.ടി. ശ്രുതിക്കും, ജനുവരിയിലെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ എറണാകുളം വെണ്ണല എൻഎസ്ബി കെന്റ് ഇല്ലത്തിൽ കെ.ജി. സുനിൽകുമാറിനും ഫെബ്രുവരിയിലെ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ ആലപ്പുഴ കോമല്ലൂർ മംഗലത്ത് ഹൗസിൽ ടി. ബിനുവിനും ലഭിച്ചു.
പ്രതിമാസ നറുക്കെടുപ്പിലെ രണ്ടാം സമ്മാനമായ രണ്ട് ലക്ഷം രൂപ വീതം അഞ്ച് പേർക്കും, മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം അഞ്ചു പേർക്കാണ് ലഭിച്ചത്.