താനല്ലെങ്കില്‍ മറ്റൊരാള്‍ അതു നടത്തുമെന്ന സെയ്ഫിയുടെ പരാമര്‍ശം കണ്ണൂര്‍ തീവയ്പു കേസുമായി ബന്ധപ്പെടുത്തിയാണ് അധികൃതർ പരിശോധിക്കുന്നത്. സെയ്ഫി ഈ മൊഴിക്ക് തുടര്‍വിശദീകരണം നല്‍കിയതുമില്ല.
അതിനിടെ, എലത്തൂര്‍ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ പ്രത്യേക കോടതി രണ്ടാഴ്ചത്തേക്കുകൂടി റിമാന്‍ഡ് ചെയ്തു. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം പ്രതിയുടെ മാനസിക, ശാരീരിക ആരോഗ്യനില വിദഗ്ധരടങ്ങിയ മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ടു പരിശോധിപ്പിക്കും. രണ്ടു മാനസികാരോഗ്യ വിദഗ്ധര്‍ അടക്കം നാലു ഡോക്ടര്‍മാര്‍ സംഘത്തിലുണ്ടാവണം. കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി ഷാരൂഖ് പരാതിപ്പെട്ടിരുന്നു.