കുടുംബശ്രീ കലോത്സവം: ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കാസർഗോഡ്
Sunday, June 4, 2023 12:17 AM IST
തൃശൂർ: സംസ്ഥാന കുടുംബശ്രീ കലോത്സവം രണ്ടാം ദിനത്തിൽ സ്റ്റേജിന മത്സരങ്ങളിലായി 59 മത്സര ഇനങ്ങൾ പിന്നിടുമ്പോൾ 102 പോയിന്റുമായി കാസർഗോഡ് ഒന്നാമത്. 2019 സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ നിലവിലെ ജേതാക്കളാണ് കാസർഗോഡ് ജില്ല. 79 പോയിന്റോടുകൂടി കണ്ണൂർ ജില്ല രണ്ടാം സ്ഥാനത്തും 71 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്.