നിപ; കുറ്റ്യാടിയിൽ അവലോകന യോഗം നടത്തി
Wednesday, September 13, 2023 4:16 AM IST
കുറ്റ്യാടി: കുറ്റ്യാടി മണ്ഡലത്തിലെ മരുതോങ്കര കള്ളാടും നാദാപുരം മണ്ഡലത്തിലെ ആയഞ്ചേരിയിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കുറ്റ്യാടി പഞ്ചായത്ത് ഓഫീസ് ഹാളിൽ ഉന്നത തല യോഗം നടന്നു. കുറ്റ്യാടി, നാദാപുരം എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുത്തു.
രോഗവുമായി ബന്ധപ്പെട്ട് ആർക്കും ആശങ്ക വേണ്ടയെന്നും ജാഗ്രതയുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. രോഗത്തെ നേരിടാനുള്ള എല്ലാ സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ട്. നിലവിൽ മരുതോങ്കരയിലെ 90 വീടുകളെ നീരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഇതിനുപുറമേ മരുതോങ്കര പഞ്ചായത്തിലെ കള്ളാട് മരിച്ച യുവാവുമായി സമ്പർക്കമുള്ള 75 വ്യക്തികളെ ക്വാറന്റൈനിലാക്കി. മരുതോങ്കര, ആയഞ്ചേരി പ്രദേശങ്ങളിൽ ഓഗസ്റ്റ് 30 ന് ശേഷം വിവിധ ആശുപത്രികളിൽ പനിയുമായി എത്തിയവരുടെ ലിസ്റ്റ് തയാറാക്കും.