സർക്കാരിനെതിരേ പ്രശാന്ത് ഭൂഷണ്
Sunday, October 1, 2023 1:33 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷണ്.
കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും സർക്കാർ സിൽവർ ലൈനുമായി മുന്നോട്ടുപോയി. വിഴിഞ്ഞം തുറമുഖ നിർമാണം മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി. കേരളത്തിലെ സഹകരണ മേഖലകളിൽ തട്ടിപ്പുകൾ വർധിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ് ആരോപിച്ചു.