എന്നാൽ 28ന് മറ്റൊരു ഗർഭിണിക്കായി എത്തിച്ച രക്തം മാറ്റിനൽകിയതായി അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്കെതിരേ അടിയന്തര നടപടി സ്വീകരിച്ചത്.
യുവതിയുടെ നില മെച്ചപ്പെട്ടു തൃശൂർ: ഗ്രൂപ്പ് മാറി രക്തം നൽകിയതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശിനി റുക്സാനയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. ഗർഭസ്ഥ ശിശുവിനും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു.