അംഗീകരിക്കപ്പെടാതെ പോകുന്ന അധ്യാപക നിയമനങ്ങള്‍ അനീതി: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്
Sunday, February 25, 2024 12:13 AM IST
കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അംഗീകരിക്കപ്പെടാതെ പോകുന്ന അധ്യാപക നിയമനങ്ങള്‍ അധ്യാപക സമൂത്തോടു കാണിക്കുന്ന കടുത്ത അനീതിയാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.
പാലാരിവട്ടം പിഒസിയില്‍ നടന്ന എയ്ഡഡ് വിദ്യാലയങ്ങളിലെ മാനേജര്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും എന്നാല്‍ അതേസമയം അതിന്റെ പേരില്‍ ഇപ്പോള്‍ വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെ അവകാശങ്ങളെ ഹനിക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. വര്‍ക്കി ആറ്റുപുറത്ത്, ഫാ. ആന്റണി ചാക്കോ അറക്കല്‍, കേരള എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. സിജോ ഇളംകുന്നപ്പുഴ, ഫാ. മാത്യു ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.