"ദ ഫേസ് ഓഫ് ദ ഫേസ്ലെസ് ’; ലോക ക്രിസ്ത്യന്‍ സിനിമയുടെ നെറുകയില്‍
Sunday, February 25, 2024 1:01 AM IST
കൊച്ചി: 2023ലെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ സിനിമയ്ക്കുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ വിഷ്വല്‍ മീഡിയ (ഐസിവിഎം) ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ് "ദ ഫേസ് ഓഫ് ദ ഫേസ്ലെസ്’കര സ്ഥമാക്കി.
അമേരിക്കയിലെ ടെന്നിസില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ സംവിധായകനായ ഷൈസൺ പി. ഔസേഫ്, നിർമാതാവായ സാന്ദ്രാ ഡിസൂസ റാണാ എന്നിവര്‍ അംഗീകാരം ഏറ്റുവാങ്ങി.
തന്റെ 21-ാം വയസില്‍ മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിതജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗോജ്വല ജീവിതം വിവരിക്കുന്ന സിനിമ യാണിത്.
ഐസിവിഎം ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ് ലോകക്രിസ്ത്യന് ചലച്ചിത്ര നിർമാണത്തിലെ മികവിന്റെ പ്രതീകമാണ്.
സിനിമയ്ക്ക് ഐസിവിഎം 2023 ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതിലൂടെ തങ്ങളുടെ കഠിനാധ്വാനത്തെ ആഘോഷിക്കുക മാത്രമല്ല, മുഖമില്ലാത്തവരുടെ മുഖം എന്നതിന്റെ സാര്‍വത്രിക ആകര്‍ഷണം അടിവരയിടുകകൂടിയാണെന്നും ചിത്രത്തിന്റെ സംവിധായകന് ഷൈസണ്‍ പി. ഔസേഫ് പറഞ്ഞു.
എഴുപതിലധികം രാജ്യങ്ങളിലെ നൂറിലേറെ ക്രിസ്തീയ ചലച്ചിത്ര ആവിഷ്കാരങ്ങളിൽനിന്നാണ് "ദ ഫേസ് ഓഫ് ദ ഫേസ്ലെസ്’ മികച്ച അന്താരാഷ്ട്ര ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രം ലോകമെമ്പാടും 50ലധികം അംഗീകാരങ്ങള്‍ നേടുകയും ഓസ്കര് നോമിനേഷനുകള്‍ക്ക് അര്‍ഹത നേടുകയും ചെയ്തു.