മാധ്യമങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ്
Saturday, March 2, 2024 12:54 AM IST
തിരുവനന്തപുരം: ചില മണ്ഡലങ്ങളിലെ കോണ്ഗ്രസ് സ്ഥാനാർഥികൾ ദുർബലരാണെന്ന മാധ്യമങ്ങളുടെ പ്രചാരണം പച്ചക്കള്ളമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും കാണാത്ത റിപ്പോർട്ടു മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടിയെന്നറിയില്ല. സുനിൽ കനഗോലുവിന്റേതായി അങ്ങനെയൊരു റിപ്പോർട്ടില്ല. ഹീനമായ തരത്തിലുള്ള പച്ചക്കള്ളമാണു പ്രചരിപ്പിക്കുന്നതെന്നും സതീശൻ പറഞ്ഞു.