ആറ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു കേസിൽ റിമാൻഡിലുള്ളതിൽ ആറു പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ആദ്യം അറസ്റ്റിലായ രെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, ആർ.ഡി. ശ്രീഹരി, എസ്. അഭിഷേക്, ഡോണ്‍സ് ഡായ്, ബിൽഗേറ്റ്സ് ജോഷ്വ എന്നിവരെയാണ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയിൽ കിട്ടുന്നതിന് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ കൽപ്പറ്റ ഡിവൈഎസ്പി ടി.എൻ. സജീവൻ സമർപ്പിച്ച അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്.