2022ൽ മംഗളൂരുവിലുണ്ടായ പ്രഷർ കുക്കർ സ്ഫോടനവുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അന്വേഷണം പുരോഗമിക്കുകയാണെന്നായിരുന്നു മറുപടി. നേരത്തേ മുഖ്യമന്ത്രി സംഭവസ്ഥലം സന്ദർശിച്ചിരുന്നു. പരിക്കേറ്റവരെയും മുഖ്യമന്ത്രി കണ്ടു.
മംഗളൂരുവിലെ പ്രഷർകുക്കർ സ്ഫോടനത്തിനു സമാനമാണ് കഫേ സ്ഫോടനമെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിലപാട്. രണ്ടു സ്ഫോടനങ്ങളിലും സ്ഫോടകവസ്തുക്കളിലും സമാനതകളുണ്ട്.
മംഗളൂരു, ശിവമോഗ എന്നിവിടങ്ങളിൽനിന്നുള്ള പോലീസ് സംഘം ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ടാണു സ് ഫോടകവസ്തു നിർമിച്ചതെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
സ്ഫോടനത്തിനു പിന്നിൽ രാജ്യാന്തര തീവ്രവാദ ബന്ധമുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുന്നുണ്ട്. കർണാടക പോലീസ് ആഭ്യന്തര സുരക്ഷാ വിഭാഗം, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഫൊറൻസിക് വിഭാഗ ങ്ങളിലുള്ളവർ തുടങ്ങിയവർ തെളിവുശേഖരിച്ചിട്ടുണ്ട്.