പ്രവാസിയുടെ മോചനം: ബോചെ ടീ ചലഞ്ച് സംഘടിപ്പിക്കും
Friday, April 12, 2024 2:07 AM IST
കൊച്ചി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് നടത്തുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.
അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഈ മാസം 16നു മുമ്പ് 34 കോടി രൂപയാണ് മോചനദ്രവ്യമായി നല്‍കേണ്ടത്. ഇനി 16 കോടി രൂപയോളമാണു സമാഹരിക്കേണ്ടത്. ഇതിനായി 15ന് സംഘടിപ്പിക്കുന്ന വണ്‍ഡേ ചലഞ്ചില്‍ ദിവസേന രാത്രി ഒമ്പതിന് നറുക്കെടുപ്പ് നടത്തുകയും ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും നല്‍കും.
150000 പേര്‍ക്ക് കാഷ് പ്രൈസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 25 കോടി രൂപയാണ് ബംപർ പ്രൈസ്. ദുബായില്‍ വന്‍ വിജയമായ ബോചെ ടീ ലക്കി ഡ്രോ ഈ മാസം അവസാനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനായിരുന്നു പദ്ധതി.
എന്നാല്‍ അബ്ദുള്‍ റഹീം ട്രസ്റ്റിന്റെ ഫണ്ടിനുവേണ്ടിയാണ് ലോഞ്ച് നേരത്തേയാക്കാന്‍ തീരുമാനിച്ചതെന്നും ബോബി പറഞ്ഞു.