പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട്
Friday, April 12, 2024 2:07 AM IST
തിരുവനന്തപുരം: പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ തപാൽ വോട്ടിന് അപേക്ഷിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഫോം 12ൽ തെരഞ്ഞെടുപ്പിന് ഏഴു ദിവസം മുൻപ് വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കണം.
വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഫോം 12എയിൽ തെരഞ്ഞെടുപ്പിനു നാലു ദിവസം മുൻപുവരെ അപേക്ഷ സമർപ്പിക്കാം. വരണാധികാരികൾ അപേക്ഷകന് ഫോം 12എയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകും.