ഡോ. അബ്ദുള്‍ കലാം അവാര്‍ഡ് ഡോ. ഇ.എം. തോമസിന്
Friday, April 12, 2024 2:07 AM IST
കോട്ടയം: തമിഴ്നാട് ഗ്ലോബല്‍ ഇക്കണോമിക്സ് പ്രോഗ്രസ് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന് ഏര്‍പ്പെടുത്തിയ ഭാരതരത്ന ഡോ. അബ്ദുള്‍ കലാം സ്വര്‍ണ മെഡല്‍ അവാര്‍ഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുന്‍ പ്രഫസർ ഡോ. ഇ.എം. തോമസ് അര്‍ഹനായി.
ഭാരതത്തിന്റെ സമഗ്ര പുരോഗതിക്കും അഖണ്ഡതയ്ക്കും ശ്രേഷ്ഠ സംഭാവനകള്‍ നല്കുന്ന വ്യക്തികള്‍ക്കു വര്‍ഷംതോറും നല്കുന്ന പുരസ്കാരമാണിത്.
സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ഡോ. പി.ജെ. തോമസിനെപ്പറ്റി ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ച അഞ്ചു ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 18 ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഡോ. ഇ.എം. തോമസ്.
ക്രൈസ്റ്റ് കോളജില്‍നിന്നും വിരമിച്ചശേഷം കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ ഫിനാഷ്യല്‍ ഇക്കണോമിക്സിന്റെ പ്രഥമ കോ ഓര്‍ഡിനേറ്റര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് അപ്ലൈഡ് ഇക്കണോമിക്സിലെ പ്രഫസര്‍, എംജി യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രഫസർ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ഇരിങ്ങാലക്കുടയില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം കോട്ടയം അയര്‍ക്കുന്നം സ്വദേശിയാണ്.