സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നതിന് വിലക്ക്
Saturday, April 13, 2024 1:21 AM IST
കിഴക്കമ്പലം: ട്വന്റി 20 യുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റിൽ സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കിഴക്കമ്പലം സ്വദേശിയായ സിപിഎം പ്രവർത്തകൻ തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയെത്തുടർന്നാണ് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടറുടെ നടപടി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നതു വരെയാണ് വിലക്ക്.