പെൽവിക്, അസറ്റാബുലാർ സർജന്മാരുടെ ദേശീയ സമ്മേളനത്തിന് ഇന്നു തുടക്കം
Friday, April 19, 2024 1:10 AM IST
കൊച്ചി: ഇടുപ്പെല്ല്, തുടയെല്ല്, സോക്കറ്റ് എന്നിവയുടെ തകരാറുകളും പൊട്ടലുകളും പരിഹരിക്കുന്ന അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘടനയായ അസോസിയേഷൻ ഓഫ് പെൽവിക് ആൻഡ് അസറ്റാബുലാർ സർജൻസിന്റെ വാർഷിക സമ്മേളനം ഇന്നു മുതൽ 21 വരെ കൊച്ചി ലെ മെറിഡിയനിൽ നടക്കും.
ഇന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടക്കുന്ന ശില്പശാലകളോടെ സമ്മേളനം ആരംഭിക്കും.