കാനഡയിൽ കൊല്ലപ്പെട്ട മലയാളിയുവതിയുടെ സംസ്കാരം ഇന്ന്
Sunday, May 26, 2024 12:50 AM IST
ചാലക്കുടി: കാനഡയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ ചാലക്കുടി പാലസ് റോഡിൽ പടിക്കല സാജന്റെയും ഫ്ളോറയുടെയും മകൾ ഡോണയുടെ സംസ്കാരം ഇന്നു നടക്കും. രാവിലെ 11ന് ചാലക്കുടി സെന്റ് മേരീസ് പള്ളിയിലാണു സംസ്കാരം.
കഴിഞ്ഞ ഏഴിനാണ് വീടിനകത്ത് ഡോണയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് കുണ്ടുകുഴിപ്പാടം സ്വദേശി കണ്ണന്പുഴ ലാലിനെ കാണാതായിരുന്നു.
പോലീസ് അന്വേഷണത്തിൽ ഭർത്താവ് ലാൽ സംഭവദിവസം ഇന്ത്യയിലേക്കു കടന്നെന്നും ഡൽഹിയിൽ എത്തിയെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ ലാലിനെ കണ്ടെത്താനായിട്ടില്ല. മൂന്നു വർഷം മുന്പാണ് ഇവരുടെ വിവാഹം നടന്നത്. ഡോണയുടെ സഹോദരൻ: ഡെൽജോ.