ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കും: മന്ത്രി
Thursday, May 30, 2024 12:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ അടുത്ത മാസം ആരംഭിക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
പരിഷ്കരണം നടത്തിയ പുതിയ പുസ്തകങ്ങൾ പഠിപ്പിക്കുന്നതിനായി അധ്യാപകരുടെ പരിശീലനം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. വിദ്യാഭ്യാസ ഗുണനിലവാരം വർധിപ്പിക്കുക എന്നുതന്നെയാണു സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.