മുഹറം അവധി നാളെത്തന്നെ
Monday, July 15, 2024 3:18 AM IST
തിരുവനന്തപുരം: മുഹറവുമായി ബന്ധപ്പെട്ട അവധി നാളെത്തന്നെയാകും. അവധി ബുധനാഴ്ചയിലേക്കു മാറ്റുമെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും മുഹറം ദിനത്തിൽ മാറ്റമുണ്ടെന്നു കൂടുതൽ മുസ്ലിം സംഘടനാ പ്രതിനിധികൾ സർക്കാരിനെ അറിയിച്ചിട്ടില്ല. ബുധനാഴ്ചകൂടി അവധി നൽകണമെന്ന ആവശ്യപ്പെട്ട് പാളയം ഇമാം മാത്രമാണു സർക്കാരിനു കത്തു നൽകിയത്. ഇതിനാൽ ഇന്നലെ വരെ അവധി മാറ്റുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.