സിസ്റ്റർ ഡോ. രേഖ ചേന്നാട്ട് റിലീജിയസ് ഓഫ് ദി അസംപ്ഷൻ കോൺഗ്രിഗേഷന്
സുപ്പീരിയർ ജനറൽ
Thursday, July 18, 2024 3:25 AM IST
കോട്ടയം: പാരീസ് ആസ്ഥാനമായി, 35 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന റിലീജിയസ് ഓഫ് ദി അസംപ്ഷൻ കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ ഡോ. രേഖ ചേന്നാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ആറു വർഷമായി സുപ്പീരിയർ ജനറലായി പ്രവർത്തിച്ചുവരികയായിരുന്നു. കണ്ണൂർ ജില്ലയിലെ നെല്ലിക്കുറ്റി സ്വദേശിനിയാണ്.
അമേരിക്കയിൽനിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള സിസ്റ്റർ രേഖ ഇന്ത്യയിലെയും വിദേശത്തെയും വിവിധ സെമിനാരികളിലും യൂണിവേഴ്സിറ്റികളിലും പഠിപ്പിക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചേന്നാട്ട് പരേതനായ ജോസഫ് -മറിയക്കുട്ടി ദന്പതികളുടെ മകളാണ്. സിസ്റ്റർ ഗീത, സിസ്റ്റർ ആനീസ്, സേവി, റവ.ഡോ. അഗസ്റ്റിൻ (മംഗലപ്പുഴ), ദീപ എന്നിവർ സഹോദരങ്ങളാണ്.