മന്ത്രി ഒ.ആർ. കേളുവിനെ നാട്ടുകാർ വഴിയിൽ തടഞ്ഞു
Thursday, July 18, 2024 3:25 AM IST
സുൽത്താൻ ബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ കല്ലൂരിൽ മന്ത്രി ഒ.ആർ. കേളുവിനെ നാട്ടുകാർ വഴിയിൽ തടഞ്ഞു. ജനപ്രതിനിധികളും പോലീസും ഇടപെട്ടതോടുകൂടി സമരക്കാർ പിൻമാറുകയായിരുന്നു.
മന്ത്രി പിന്നീട് രാജുവിന്റെ വീട് സന്ദർശിക്കുകയും നൂൽപ്പുഴ പഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
മന്ത്രി കടന്നുപോയ ശേഷം നാട്ടുകാർ റോഡ് ഉപരോധിച്ചു. ഉച്ചയോടു കൂടി വനം മന്ത്രി ശശീന്ദ്രൻ രാജുവിന്റെ വീട് സന്ദർശിച്ചപ്പോൾ പ്രദേശവാസികൾ വനം വകുപ്പ് അനാസ്ഥയിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു.