താറാവു കർഷകൻ മുങ്ങിമരിച്ചു
Friday, July 19, 2024 1:40 AM IST
ചിങ്ങവനം: പനച്ചിക്കാട്, പാത്താമുട്ടത്ത് താറാവ് കർഷകത്തൊഴിലാളിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടിയറക്കടവ് തേവർകുന്നേൽ സദാനന്ദൻ (59) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മാളിയക്കടവ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
പാലത്തിന് സമീപം വള്ളവും മൊബൈൽ ഫോണും കണ്ടെങ്കിലും ആളെ കാണാത്തതിനാൽ നാട്ടുകാർ തെരച്ചിൽ തുടങ്ങി. അഗ്നിശമന സേനയെയും വിവരം അറിയിച്ചു. തുടർന്ന് ചങ്ങനാശേരിയിൽനിന്നും എത്തിയ അഗ്നിശമന സേന വെള്ളത്തിൽനിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണസാധനങ്ങൾ വാങ്ങാൻ പോയ വഴി വെള്ളത്തിൽ വീഴുകയായിരുന്നുവെന്ന് കരുതുന്നു. ഭാര്യ: ഗിരിജ. മക്കൾ: സ്വാതി,സംഗീത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നെല്ലിക്കല്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍.