ദുരിതാശ്വാസ ക്യാന്പുകളിലുള്ള ബന്ധുക്കളിൽ രക്തപരിശോധനയ്ക്ക് തയാറായിട്ടുള്ളവർക്ക് കൗണ്‍സലിംഗ് നൽകിയ ശേഷമാണ് സാന്പിൾ ശേഖരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ തുടങ്ങിയ അടുത്ത രക്തബന്ധുക്കളുടെ സാന്പിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.