അമ്മ മെഗാ ഷോ 20ന് ‘അമ്മ’യുടെ മെഗാ ഷോ 20ന് അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടക്കും. ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നടത്തുന്ന പരിപാടിയില്‍നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം വയനാട്ടിലെ ദുരിതബാധിതര്‍ക്കു നല്‍കും.
നടന് ദിലീപ് ‘അമ്മ’ അംഗമല്ലാത്തതിനാല്‍ ഷോയുടെ ഭാഗമാകില്ല. ഷോ കൂടാത വെബ് സീരീസ്, അല്ലെങ്കില്‍ ചെറിയ ബജറ്റിലുള്ള സിനിമ എന്നിവ ആലോചനയിലുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി ലിസ്റ്റിന് സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ബി. രാഗേഷ് എന്നിവരും കലൂരിലെ ‘അമ്മ’ ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.