ഇന്നലെ രാവിലെ ശാരീരിക ബുദ്ധിമുട്ട് നേരിട്ട രണ്ടു പേര്‍ക്ക് വൈദ്യസഹായം എത്തിക്കേണ്ടിവന്നതായും യാത്രക്കാര്‍ പറഞ്ഞു. പാലരുവി മുളന്തുരുത്തി സ്റ്റേഷനില്‍ പിടിച്ചിടുന്നതിനു പകരം തൃപ്പൂണിത്തുറയില്‍ പിടിച്ചിട്ടാല്‍ ജോലിക്കു പോകേണ്ടവര്‍ക്ക് ഉപകാരപ്പെടുമെന്നു യാത്രക്കാര്‍ പറയുന്നു.
മെമുവോ പാസഞ്ചറോ വേണം പാലരുവിക്കും വേണാടിനുമിടയിലെ ഒന്നര മണിക്കൂര്‍ ഇടവേള ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കണമെന്നാണു യാത്രക്കാരുടെ പ്രധാന ആവശ്യം. പാലരുവിയിലെ കോച്ചുകള്‍ വര്‍ധിപ്പിക്കുകയും വേണം.
പുനലൂര്‍ -ചെങ്കോട്ട പാതയില്‍ 18 കോച്ചുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവിയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ റെയില്‍വേ താത്പര്യം കാണിക്കാത്തത് ഖേദകരമാണെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് അധികൃതര്‍ ആരോപിച്ചു.