മുല്ലപ്പെരിയാർ ഡാം: പ്രശ്നം പരിഹരിക്കുംവരെ പ്രക്ഷോഭമെന്ന് സമര സമിതി
മുല്ലപ്പെരിയാർ ഡാം:   പ്രശ്നം പരിഹരിക്കുംവരെ പ്രക്ഷോഭമെന്ന് സമര സമിതി
Tuesday, August 13, 2024 2:22 AM IST
ഉ​​​​പ്പു​​​​ത​​​​റ: മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ പ്ര​​​​ശ്ന​​​​ത്തി​​​​ന് ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം കാ​​​​ണും വ​​​​രെ നി​​​​യ​​​​മ പോ​​​​രാ​​​​ട്ട​​​​വും പ്ര​​​​ക്ഷോ​​​​ഭ​​​​വും തു​​​​ട​​​​രാ​​​​ൻ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ സ​​​​മ​​​​ര​​​​സ​​​​മി​​​​തി ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാ​​​​മി​​​​ന്‍റെ ദു​​​​ർ​​​​ബ​​​​ലാ​​​​വ​​​​സ്ഥ അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര വി​​​​ദ​​​​ഗ്ധ​​​​ർ ഉ​​​​ൾ​​​​പ്പെടു​​​​ന്ന സ​​​​മി​​​​തി​​​​യെക്കൊ​​​​ണ്ട് പ​​​​രി​​​​ശോ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ്ര​​​​കൃ​​​​തി ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ തും​​​​ഗ​​​​ഭ​​​​ദ്ര ഡാ​​​​മി​​​​ലു​​​​ണ്ടാ​​​​യ ത​​​​ക​​​​രാ​​​​റും ഭൂ​​​​ക​​​​മ്പ സാ​​​​ധ്യ​​​​ത​​​​ക​​​​ളും കേ​​​​ന്ദ്ര - സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണ​​​​ണ​​​​മെ​​​​ന്നും യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ഫാ. ​​​​ജോ​​​​യ് നി​​​​ര​​​​പ്പേ​​​​ൽ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

അ​​​​ഡ്വ. സ്റ്റീ​​​​ഫ​​​​ൻ ഐ​​​​സ​​​​ക് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഫാ. ​​​​സു​​​​രേ​​​​ഷ് ആ​​​​ന്‍റ​​​​ണി, സ​​​​മ​​​​ര സ​​​​മി​​​​തി മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ.​​​​എ​​​​ൻ. മോ​​​​ഹ​​​​ൻ​​​​ദാ​​​​സ്, ഷി​​​​നോ​​​​ജ് ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ഷാ​​​​ജി പി. ​​​​ജോ​​​​സ​​​​ഫ് (ചെ​​​​യ​​​​ർ​​​​മാ​​​​ൻ) , സി​​​​ബി മു​​​​ത്തു​​​​മാ​​​​ക്കു​​​​ഴി ( ജ​​​​ന.​​​​ക​​​​ൺ​​​​വീ​​​​ന​​​​ർ), പി.​​​​ഡി. ജോ​​​​സ​​​​ഫ് (ട്ര​​​​ഷ​​​​ർ ) എ​​​​ന്നി​​​​വ​​​​ർ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി 51 അം​​​​ഗ ക​​​​മ്മി​​​​റ്റി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.


അ​​​​ഡ്വ. അ​​​​രു​​​​ൺ പൊ​​​​ടി​​​​പാ​​​​റ, അ​​​​ഡ്വ. ജ​​​​യിം​​​​സ് കാ​​​​പ്പ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി ലീ​​​​ഗ​​​​ൽ സെ​​​​ല്ലും റോ​​​​ജി സ​​​​ലിം, സി​​​​നി​​​​മോ​​​​ൾ ജോ​​​​സ​​​​ഫ്, റ​​​​ജീ​​​​ന റീ​​​​ബാ​​​​യ് എ​​​​ന്നി​​​​വ​​​​ർ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി വ​​​​നി​​​​ത സെ​​​​ല്ലും രൂ​​​​പീ​​​​ക​​​​രി​​​​ച്ചു.

ഓ​​​​ഗ​​​​സ്റ്റ് 15ന് ​​​​കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി ചേ​​​​ർ​​​​ന്ന് തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തേ​​​​ണ്ട നി​​​​യ​​​​മ പോ​​​​രാ​​​​ട്ട​​​​വും പ്ര​​​​ക്ഷോ​​​​ഭ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും തീ​​​​രു​​​​മാ​​​​നി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.