സിദ്ദിഖ് സാര്‍ അച്ഛനെപ്പോലെയുള്ളയാളാണ്. എന്നാല്‍ അദ്ദേഹം നിരപരാധിത്വം തെളിയിക്കുന്നതുവരെ താന്‍ അതിജീവിതയ്ക്കൊപ്പമാണെന്നും അര്‍ച്ചന വ്യക്തമാക്കി. സിദ്ദിഖ് സാറിനൊപ്പം ജോലി ചെയ്തിട്ടുണ്ട്.
ഇപ്പോഴും അദ്ദേഹത്തെ സാര്‍ എന്നാണു വിളിക്കുന്നത്. ജോലിസ്ഥലത്ത് നല്ല അനുഭവമേ അദ്ദേഹത്തിനൊപ്പം ഉണ്ടായിട്ടുള്ളൂ. അദ്ദേഹത്തിനെതിരേ ആരോപണം വന്നപ്പോള്‍ ഞെട്ടിപ്പോയി. കൂടാതെ അത്രയും തന്നെ വേദനിക്കുകയും ചെയ്തുവെന്നും അര്‍ച്ചന പ്രതികരിച്ചു.