പകരം ശരിയായ പദം ആണ് ഉത്തരമായി ഭൂരിഭാഗം കുട്ടികളും നൽകുന്നത്. ഇതിനു കാരണം ചോദ്യം മുഴുവൻ വായിക്കാതിരിക്കുകയോ, ആശയം മനസിലാകാതിരിക്കുകയോ ആണെന്നാണു വിലയിരുത്തൽ.
ഇതു മറികടക്കാൻ, സർവേക്കു വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ തയാറാക്കി വിദ്യാർഥികളെ പരിശീലിപ്പിക്കുകയാണു നിലവിൽ ചെയ്യുന്നത്.
ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ, അധ്യാപകർ എന്നിവരാണ് പരിശീലന ചോദ്യങ്ങൾ തയാറാക്കുന്നത്. അതത് ക്ലാസുകളിൽ കുറച്ചു സമയം കണ്ടെത്തിയും, പ്രത്യേക സമയം കണ്ടെത്തിയുമാണു സ്കൂൾ, ബിആർസി അധ്യാപകർ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത്.
അതേസമയം, വിദ്യാർഥികൾക്ക് യാതൊരു തരത്തിലുള്ള മാനസിക സമ്മർദവും ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.