ലഹരി ഉപയോഗം കര്‍ശനമായി തടയുമെന്നു എം.ബി. രാജേഷ്
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: സിനിമാ മേഖലയടക്കം എല്ലാ രംഗത്തെയും ലഹരി ഉപയോഗം കര്‍ശനമായി തടയുമെന്നും നിയമനപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എം.ബി. രാജേഷ്.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മേഖലയ്ക്ക് ഇളവ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചോദ്യോത്തര വേളയില്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് ലഹരിവ്യാപനം തടയാനായി ത്രിതല പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ, ജില്ലാ, തദ്ദേശ, വാര്‍ഡ്, സ്കൂള്‍തല സമിതികളും ലഹരിവ്യാപനം തടയാനായി പ്രവര്‍ത്തിക്കുന്നു.
ശക്തമായ നിയമനടപടികളും സ്വീകരിക്കുന്നുണ്ട്. ബോധവത്കരണവും ലഹരിമുക്ത പ്രവര്‍ത്തനങ്ങളും ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ്.