ഡീനിനെ നിയമിച്ച് രാജ്ഭവൻ; അബദ്ധം മനസിലാക്കി തിരുത്തി
Friday, July 25, 2025 6:29 AM IST
. ഒടുവിൽ അബദ്ധം മനസിലാക്കിയതോടെ ഇന്നലെ വീണ്ടും തിരുത്തി. കേരളാ ഫിഷറീസ് സർവകലാശാല ഡീൻ നിയമനത്തിന് ആറംഗ പാനലാണ് രൂപീകരിക്കുക.
ഈ പാനലിലേക്കുള്ള ഗവർണറുടെ നോമിനിയെ ചോദിച്ചാണ് സർവകലാശാല രാജ്ഭവന് കത്തയച്ചത്. എന്നാൽ ബുധനാഴ്ച രാത്രി രാജ്ഭവനിൽനിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ചീഫ് സയന്റിസ്റ്റും ബയോളജി വിഭാഗം മേധാവിയുമായ ഡോ. ബാബൻ ഇങ്കോളിനെ ഡീനായി നിയമിച്ച് അറിയിപ്പു വന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയുമായി.
സർവകലാശാലാ സെർച്ച് കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക നല്‍കിയിരുന്നു. ഈ പട്ടികയിലെ ഒന്നാമത്തെ ആളായിരുന്നു ഡോ. ബാബൻ. സെർച്ച് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യേണ്ടതിനു പകരം രാജ്ഭവൻ നേരിട്ട് ഡീനായി നിയമിച്ച് പത്രക്കുറിപ്പും ഇറക്കി. അബദ്ധം മനസിലാക്കിയതിനെത്തുടർന്ന് ഇന്നലെ സെർച്ച് കമ്മിറ്റി പ്രതിനിധിയാക്കി ഡോ. ബാബന്‍ രാജ്ഭവൻ അംഗീകാരം നൽകി.