തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഇ​​​ന്ന് പ്ര​​​വൃ​​​ത്തിദി​​​നം. യു​​​പി, ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗം അ​​​ധി​​​ക പ്ര​​​വൃ​​​ത്തി​​​ദി​​​നം നി​​​ശ്ച​​​യി​​​ച്ച് നേ​​​ര​​​ത്തേ സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ആ​​​ദ്യ പ്ര​​​വൃ​​​ത്തി ദി​​​ന​​​മാ​​​ണ് ഇ​​​ന്ന്. ജൂ​​​ലൈ 26, ഒ​​​ക്ടോ​​​ബ​​​ർ 25 എ​​​ന്നീ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ൾ അ​​​ഞ്ച് മു​​​ത​​​ൽ ഏ​​​ഴ് വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ൾ​​​ക്ക് പ്ര​​​വൃത്തി ദി​​​ന​​​മാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ജൂ​​​ലൈ 26, ഓ​​​ഗ​​​സ്റ്റ് 16, ഒ​​​ക്ടോ​​​ബ​​​ർ നാ​​​ല്, ഒ​​​ക്ടോ​​​ബ​​​ർ 25, 2026 ജ​​​നു​​​വ​​​രി മൂ​​​ന്ന്, ജ​​​നു​​​വ​​​രി 31 എ​​​ന്നീ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ എ​​​ട്ട് മു​​​ത​​​ൽ 10 വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ൾ​​​ക്കും ശ​​​നി​​​യാ​​​ഴ്ച അ​​​ധി​​​ക പ്രവൃ​​​ത്തി​​​ദി​​​ന​​​മാ​​​യി​​​രി​​​ക്കും.


അ​​​ഞ്ച് മു​​​ത​​​ൽ ഏ​​​ഴ് വ​​​രെ​​​യു​​​ള്ള ( യു​​​പി വി​​​ഭാ​​​ഗം) ക്ലാ​​​സു​​​ക​​​ൾ​​​ക്ക് ആ​​​ഴ്ച​​​യി​​​ൽ ആ​​​റ് പ്ര​​​വൃ​​​ത്തി​​​ദി​​​നം തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​രാ​​​ത്ത ര​​​ണ്ട് ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളും എ​​​ട്ട് മു​​​ത​​​ൽ പ​​​ത്ത് വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ൾ​​​ക്ക് (ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗം) ആ​​​ഴ്ച​​​യി​​​ൽ ആ​​​റ് പ്ര​​​വൃ​​​ത്തി​​​ദി​​​നം തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​രാ​​​ത്ത ആ​​​റ് ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളും പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​മാ​​​ണ്.