‘അമ്മ’യിൽ ഭാരവാഹി തെരഞ്ഞെടുപ്പ് ഉറപ്പായി
Friday, July 25, 2025 6:29 AM IST
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ തെരഞ്ഞെടുപ്പ് ഉറപ്പായി. പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് ഒന്നിലധികം പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായാണു വിവരം. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉള്‍പ്പെടെ ഇത്തവണ സമവായ സ്ഥാനാര്‍ഥിയുണ്ടാകില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് ജഗദീഷും നടി ശ്വേതാ മേനോനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നടന് രവീന്ദ്രനും ഈ സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് സൂചന. ഇതുള്‍പ്പെടെ അഞ്ചോളം പത്രികകളാണ് ഇതുവരെ ലഭിച്ചത്. ഇന്നലെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
മത്സരിക്കുന്നവരുടെ അന്തിമപട്ടിക ഈമാസം 31ന് പുറത്തുവിടും.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന് ജയന് ചേര്‍ത്തല, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. നിലവിലെ എക്സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക നല്‍കിയിട്ടുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണു ഓഗസ്റ്റ് 15ന് തെരഞ്ഞടുപ്പ് നടക്കുന്നത്. അന്നുതന്നെ ഫലപ്രഖ്യാപനമുണ്ടാകും.
505 അംഗങ്ങള്‍ക്കാണു വോട്ടവകാശമുള്ളത്. മോഹന്‍ലാലായിരുന്നു കഴിഞ്ഞ മൂന്നു തവണ ‘അമ്മ’യുടെ പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ കൂട്ട ആരോപണങ്ങളെത്തുടര്‍ന്നാണു മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവച്ചത്.