എൻ. പ്രശാന്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു
Friday, July 25, 2025 6:29 AM IST
തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ. ജയതിലക് ഉൾപ്പെടെയുള്ളവരുമായി രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടാവുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവർക്കെതിരേ പോസ്റ്റ് ഇടുകയും ചെയ്ത സംഭവത്തിൽ എൻ. പ്രശാന്ത് ഐഎഎസിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു.
സസ്പെൻഷനിലായി ഒൻപതാം മാസമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുക.
തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ പ്രശാന്ത് നിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.