നേട്ടമാകുമെന്ന് സ്പൈസസ് ബോർഡ്
Friday, July 25, 2025 6:30 AM IST
കൊച്ചി: ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാർ സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലാകുമെന്ന് സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ.
99 ശതമാനത്തോളം വരുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കിയുള്ള യുകെയുടെ നടപടി ഇന്ത്യയിലെ ഉത്പാദനമേഖലയ്ക്കും കാർഷിക- വ്യാപാര സമൂഹത്തിനും ഗുണകരമാകും. അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാൻഡുള്ള ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതി കൂടുതൽ രാജ്യങ്ങളിലേക്കു വിപുലീകരിക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.