‘ദീപിക കളർ ഇന്ത്യ സീസണ് 4’ രജിസ്ട്രേഷൻ 28 വരെ
Friday, July 25, 2025 6:30 AM IST
കോട്ടയം: ‘ദീപിക കളര്‍ ഇന്ത്യ സീസണ് 4’ ന്റെ രജിസ്ട്രേഷൻ 28വരെ നീട്ടി. ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടി യുറപ്പിക്കാനുള്ള സന്ദേശവും കുട്ടികള്‍ക്കു പകര്‍ന്നു നല്കാൻ ലക്ഷ്യമിട്ടുകൊണ്ട് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ‘ദീപിക കളര്‍ ഇന്ത്യ സീസണ് 4’ൽ ഈ വർഷം പത്തു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദീപിക കളര്‍ ഇന്ത്യ സീസണ് 4 ഈ വർഷം ഓഗസ്റ്റ് എട്ടിനാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034023226 എന്ന നമ്പറില്‍ ബന്ധപ്പെടാം.