വിഎസിനെ അധിക്ഷേപിച്ചെന്ന് യൂത്ത് കോൺഗ്രസ്
Friday, July 25, 2025 6:29 AM IST
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചു പോസ്റ്റിട്ട സംഭവത്തില്‍ നടന് വിനായകനെതിരേ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്കു പരാതി നല്കി.
അണികളെ പ്രകോപിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്നത് ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും വിനായകന് വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഡിജിപിക്കു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.